തിരസ്കൃതന്‍...




Nokia N73 Close Up Mode


നാട്ടില്‍ കച്ചേരിത്തടം ബസ്റ്റോപ്പില്‍ സുകുവിനെ കാത്തു നില്‍ക്കുമ്പോള്‍ കണ്ടുകിട്ടിയതാണ് ഇവനെ.  ആരും ഉപേക്ഷിച്ചതല്ല. ഇവനായിട്ട് സ്വന്തം വകയില്‍ ഒളിച്ചു ചാടിയതാണെന്നു തോന്നുന്നു. ഓമനത്തം വിടാത്ത ഈ ചെങ്കുട്ടുവനെ ആര്‍ക്കാണു വെടിയാന്‍ തോന്നുക. 

തമിഴന്‍ കാറ്റു വീശി വളര്‍ന്നവന്‍. ... .....      
അധ്വാനിക്കുന്ന തലമുറയുടെ കരപരിലാളനമേറ്റ് വഷളായവന്‍. . ഇവിടെ മടിയന്മാരുടെ ( തിന്നാന്‍ വേണ്ടി മാത്രം ജനിച്ച ) കേരളമണ്ണില്‍ കുഞ്ഞുറുമ്പുകളുടെ ജയ് വിളി കേട്ടു കിടക്കുന്നതു കണ്ടപ്പോള്‍ എന്റെ നോകിയ ഫോണിനൊരു സങ്കടം തോന്നി. 

പല മനുഷ്യരേയും പോലെ അടയാളങ്ങളൊന്നും ശേഷിക്കാതെ നാളെ ഇവനും ജനിച്ചതിനു തെളിവില്ലാതെ മണ്മറയും. എങ്കില്‍ പിന്നെ  ഇവന്റെ ശിഷ്ടജീവിതം ഡിജിറ്റലായിരിക്കട്ടെ എന്നു കരുതി. ഗൂഗിളിന്റെ സെര്‍വര്‍ ഉള്ളിടത്തോളം കാലം ഈ തക്കാളിക്കുട്ടനും ജീവിക്കട്ടെ....




Comments